Fri, 18 July 2025
ad

ADVERTISEMENT

Filter By Tag : Arjun Ashokan

പ്രേ​ക്ഷ​ക​നി​ലെ പ്ര​ണ​യി​താ​വി​നെ അ​ള​ക്കു​ന്ന

"പാ​ടാ​ത്ത പൈ​ങ്കി​ളി' എ​ന്ന ഒ​റ്റ നോ​വ​ലി​ലൂ​ടെ മ​ല​യാ​ളി​യു​ടെ പ്രേ​മ സ​ങ്ക​ൽ​പം മാ​റ്റി​യ മു​ട്ട​ത്ത് വ​ർ​ക്കിക്ക് ​അ​ഭി​മാ​നി​ക്കാം. ഇ​തേ പേ​രി​ലു​ള്ള ചി​ത്ര​ത്തി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​രം സൃ​ഷ്ടി​ച്ച ലോ​ല പ്ര​ണ​യഭാ​വ​ങ്ങ​ൾ പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞി​ട്ടും മ​ല​യാ​ള സി​നി​മ​യെ വി​ട്ട് പോ​യി​ട്ടി​ല്ല.

മ​ഞ്ചാ​ടി​ക്കു​രു​വി​നെ സ്നേ​ഹി​ക്കു​ന്ന, പ്ര​ണ​യ​ത്തി​ൽ ഗൃ​ഹാ​തു​ര​ത്വം തേ​ടു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ നി​റ​യു​ന്ന "പ്ര​ണ​യ​വി​ലാ​സം' എ​ന്ന ചി​ത്ര​മാ​ണ് മലയാളത്തിലെ പൈ​ങ്കി​ളി പ​ര​മ്പ​ര​യുടെ ഏറ്റവും പു​തി​യ മു​ഖം. പൈ​ങ്കി​ളി എ​ന്ന വാ​ക്കി​ന് ദ​ശാ​ബ്ദ​ങ്ങ​ളാ​യി ചാ​ർ​ത്തി ന​ൽ​കി​യ മോ​ശം പ്ര​തി​ച്ഛാ​യ ഏ​റെ​ക്കു​റെ മ​റ​ച്ച് പി​ടി​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​ത്.

പ്രേ​മം, കാ​മം എ​ന്നി​വ വ്യ​ത്യ​സ്ത​മാ​ണെ​ന്ന അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ശ​യം, ഒ​രു ക​ഥാ​പാ​ത്ര​ത്തെ കൊ​ണ്ട് നേ​രി​ട്ട് പ​റ​യി​പ്പി​ച്ചാ​ണ് സം​വി​ധാ​യ​ക​ൻ നി​ഖി​ല്‍ മു​ര​ളി ചി​ത്രം തു​ട​ങ്ങു​ന്ന​ത്.

ജ്യോ​തി​ഷ് എം, ​സു​നു എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഒ​രു​ക്കി​യ തി​ര​ക്ക​ഥ​യു​ടെ ആ​ദ്യ​ഭാ​ഗം പ​റ​യു​ന്ന​ത് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ആ​യ നാ​യ​ക​നും ഭാ​ര്യ​യും ത​മ്മി​ലു​ള്ള നി​ശ​ബ്ദ അ​ക​ൽ​ച്ച​യാ​ണ്. മ​നോ​ജ് കെ.​യു അ​വ​ത​രി​പ്പി​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ർ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വി​വാ​ഹേ​ത​ര പ്രേ​മ​ഭാ​വ​ങ്ങ​ൾ സ്ക്രീ​നി​ൽ മി​ന്നി​മ​റ​യു​ന്നു.

വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ പൂ​ർ​വ​കാ​ല പ്ര​ണ​യി​നി​യും ക​ട​ന്ന് വ​രു​ന്ന​തോ​ടെ, ചി​ത്രം കാ​ണു​ന്ന പ്രേ​ക്ഷ​ക​ർ ചി​ല​രെ​ങ്കി​ലും വി.​ജെ ജെ​യിം​സി​ന്‍റ "പ്ര​ണ​യോ​പ​നി​ഷ​ത്ത്' എ​ന്ന ക​ഥ ഓ​ർ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.​ മോ​ഹ​ൻ​ലാ​ൽ നി​റ​ഞ്ഞാ​ടി​യ "മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​മ്പോ​ൾ' എ​ന്ന ചി​ത്രം പ്ര​സ്തു​ത ക​ഥ ദൃ​ശ്യ​വ​ൽ​ക​രി​ച്ചി​രു​ന്ന​തി​നാ​ൽ പ്ര​ണ​യ​വി​ലാ​സം ആ​വ​ർ​ത്ത​ന വി​ര​സി​ത​മാ​യ ഒ​രു പ്ര​ണ​കാ​വ്യ​മാ​യി തീ​രു​മോ എ​ന്ന് ഒ​രു​വേ​ള പ്രേ​ക്ഷ​ക​നെ ചി​ന്തി​പ്പി​ക്കും.

എ​ന്നാ​ൽ ക​ഥാ​ഗ​തി​യി​ലെ ഒ​രു പ്ര​ധാ​ന സം​ഭ​വ​ത്തോ​ടെ ചി​ത്രം ഫ്ലാ​ഷ്ബാ​ക്കി​ലേ​ക്ക് മാ​റു​ന്നു. ഇ​തോ​ടെ പ​ങ്കാ​ളി​യു​ടെ പ​ഴ​യ പ്ര​ണ​യ​ത്തി​ൽ അ​സൂ​യ​പെ​ടു​ന്ന നാ​യ​ക​നും പു​തി​യൊ​രു പ്ര​ണ​യ ക​ഥ​യും സ്ക്രീ​നി​ൽ വെ​ളി​വാ​കു​ന്നു.

Up